ലഹരി നൽകി മയക്കി പീഡനം; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: നഗരത്തിലെ സ്പായിൽ വിവാഹിതയായ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം സെക്സ് റാക്കറ്റിലേക്ക്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ യുവതിയെ പീഡിപ്പിച്ച കേസിലാണ് ആലപ്പുഴ എരികാവ് എസ്.ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവർ പിടിയിലാകുന്നത്.
കളമശ്ശേരിയിലെ സ്പായിലേക്ക് മാനേജരായി ജോലി നല്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. യുവതി കളമശേരി മെഡിക്കല് കോളജ് ഐസിയുവില് ചികിത്സയിലാണ്. യുവതിയുടെ നഗ്നദൃശ്യങ്ങള് പകര്ത്തിയതായും പരാതിയില് പറയുന്നു. കേസില് മറ്റൊരു യുവതി കൂടി ഉള്പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരും യുവതിയെ ചൂഷണം ചെയ്തതായി പരാതിയുണ്ട്.
ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. നാല് പേര് ചേര്ന്നാണ് പെണ്കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം ഭര്ത്താവിനോട് പറയുകയും പൊലീസില് പരാതി നല്കുകയുമായിരുന്നു. യുവതിയെ ലഹരി നൽകി മയക്കിയ ശേഷമായിരുന്നു പീഡനം
