October 14, 2026

വണ്ടിപ്പെരിയാർ പഴയ പാലത്തിന് അടിവശത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.വണ്ടിപ്പെരിയാർ 59 ആം മൈൽ സ്വദേശി രവി 55 നെ ആണ് കണ്ടെത്തിയത് മരണപെട്ടിട്ട് രണ്ട് ദിവസം ആയതായി പൊലീസ്

വണ്ടിപ്പെരിയാർ പഴയ പാലത്തിന് അടിവശത്തായാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം തുണിയലക്കാൻ നദിയിൽ എത്തിയ ആളുകൾ മൃതദേഹം കാണുകയും പോലീസിൽ വിവരമറിയിക്കും ചെയ്തു. തുടർന്ന് വണ്ടിപെരിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ വണ്ടിപ്പെരിയാർ 59 മൈൽ സ്വദേശിയും ടൗണിൽ ചായക്കട തൊഴിലാളി കൂടിയായ രവി 55 ആണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു..
പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏകദേശം രണ്ട് ദിവസത്തെ പഴക്കം മൃതദേഹത്തിന് ഉള്ളതായി പോലീസ് പറഞ്ഞു.
ഭാര്യ സരസ്വതി കിഡ്നി രോഗം ബാധിച്ച് ചികിത്സയിൽ ആണ് മകളെ തമിഴ്നാട്ടിൽ വിവാഹം കഴിപ്പിച്ച് അയച്ചു.
വണ്ടിപെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽ കുമാർ, സബ്ഇൻസ്പെക്ടർ, ജമാലുദീൻ കെ യു എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്.

Copyright © All rights reserved. | Newsphere by AF themes.