രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പഴയ ഓർമ്മകൾക്ക് ചിറകു വീശി, വീണ്ടും വിദ്യാലയത്തിലേക്ക് കൈകൾ കോർത്ത് മടങ്ങിയെത്തിയ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ.
സേനാപതി മാർ ബേസിൽ സ്കൂളിൽ സംഘടിപ്പിച്ച “നൊസ്റ്റാൾജിയ” സംഗമം, എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി മാറി.
പഴയ സഹപാഠികളെ കണ്ടുമുട്ടിയും, ഒരുമിച്ചു ചിരിച്ചും, കെട്ടിപ്പിടിച്ചും, പഴയ സ്മരണകൾ പങ്കുവെച്ചും അവർ ഒരു നിമിഷം വീണ്ടും വിദ്യാർത്ഥി ജീവിതത്തിലേക്ക് തിരികെ പോയതുപോലെ ആയിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയ ആത്മമിത്രങ്ങളോടൊപ്പം ജീവിതാനുഭവങ്ങൾ പങ്കുവെച്ച സന്തോഷം ഓരോരുത്തരുടെയും മുഖത്ത് തെളിഞ്ഞു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പഠിച്ച സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമമായ “നൊസ്റ്റാൾജിയ” സംഘടിപ്പിച്ചത് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ്. 1999 മുതൽ 2003 വരെ 8, 9, 10 ക്ലാസുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളാണ് സംഗമത്തിൽ പങ്കെടുത്തത്.
വർഷങ്ങൾക്കിപ്പുറം കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിൽ അവർ പാട്ടുപാടിയും, പഴയ ഓർമ്മകൾ പങ്കുവെച്ചും, ഗ്രൂപ്പ് ഫോട്ടോകൾ എടുത്തും സന്തോഷനിമിഷങ്ങൾ ആഘോഷിച്ചു.
“നൊസ്റ്റാൾജിയ” എന്ന പേരിൽ സംഘടിപ്പിച്ച സംഗമം സ്കൂളിന്റെ പ്രധാന അദ്ധ്യാപിക ഡെയിസി മാത്യു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
സ്കൂൾ അങ്കണത്തിൽ നടന്ന ഈ സംഗമം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ വേറിട്ട അനുഭവമായി. സംഗമത്തിന്റെ ഭാഗമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
