April 18, 2026

Idukkionline

idukkivarthaonline

കുമളി എസ്എൻഡിപി ശാഖയ്ക്ക് രണ്ടര കോടിയുടെ ബഡ്ജറ്റ്

കുമളി: എസ്.എൻ.ഡി.പി യോഗം കുമളി 1240 നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
കുമളി വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ പീരുമേട് എസ്.എൻ .ഡി.പി യൂണിയൻ സെക്രട്ടറി കെ.പി. ബിനുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ വൈസ് പ്രസിഡൻ്റ് പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. കുമളി ശാഖാ യോഗം പ്രസിഡൻ്റ് പുഷ്ക്കരൻ മണ്ണാറത്തറയിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ശാഖാ സെക്രട്ടറി സജിമോൻ എൻ കെ . വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ യൂണിയൻ കൗൺസിലർ പി കെ. സന്തോഷ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികളായി എം.ഡി. പുഷ്ക്കരൻ മണ്ണാറത്തറയിൽ ( പ്രസിഡൻ്റ്) വി.കെ. രാജു (വൈസ് പ്രസിഡൻ്റ്) എൻ.കെ. സജിമോൻ ( സെക്രട്ടറി) വി.ആർ .ഷിജു ( യൂണിയൻ കമ്മറ്റിയംഗം) പി.എൻ. രാജു, ഭഗവതി രാജൻ, അനീഷ് കുമാർ. എ. ബിനു എം. ആർ. , വേണുഗോപാൽ, ദിബിൻ ദിവാകരൻ, രാജീവ് കെ.എസ്, ( മാനേജ്മെൻ്റ് കമ്മറ്റി) ബിന്ദു ഷാജി, സുരേഷ് റേഞ്ചർവുഡ്, എൻ.കെ സോമൻ പഞ്ചായത്ത് കമ്മറ്റി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തുടർന്ന് ശാഖാ പ്രസിഡൻ്റ് രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. യോഗത്തിൽ ഡോക്ടർ സി.ജി. ജിനു ചെമ്പൻകുളം , ലഗിനബാലു, അഭിരാമി സന്തോഷ് , വി.കെ. രാജു എന്നിവർ പ്രസംഗിച്ചു.
Photo
കുമളി ശാഖാ വാർഷിക പൊതുയോഗം പീരുമേട് യൂണിയൻ വൈസ് പ്രസിഡൻ്റ് പി.കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!