March 2, 2026

Idukkionline

idukkivarthaonline

പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ഏകദിന ശില്പശാല ‘വാർത്താലാപ് സംഘടിപ്പിച്ചു.

കുമളി:കേന്ദ്ര വാർത്താ വിതരണ
പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ഏകദിന ശില്പശാല ‘വാർത്താലാപ്’ സംഘടിപ്പിച്ചു,. തേക്കടിയിൽ ട്രീടോപ്പ് റിസോർട്ടിൽ സംഘടിച്ച ശിൽപ്പശാല
പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഉദ്ഘാടനം ചെയ്തു. തേക്കടി പ്രസ്സ് ക്ലബ് പ്രസിഡൻ്റ് പി.കെ ഹാരിസ് അധ്യക്ഷത വഹിച്ചു.

വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സ് നയിച്ചു. സോഷ്യൽ മീഡിയ യുഗത്തിലെ എഐ-പവേർഡ് ജേണലിസം എന്ന വിഷയത്തിൽ ഐ.ഐ.ഐ.ടി കോട്ടയത്തിലെ അസോഷിയേറ്റ് ഡീൻ ഡോ. എബിൻ ഡെനി രാജ് ക്ലാസ്സ് നയിച്ചു. ഫാക്ട് ചെക്കിംഗ്: മാധ്യമ പ്രവർത്തകർക്കുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും എന്ന വിഷയത്തിൽ . ഹബീബ് റഹ്മാൻ വൈ. പി. ആശയവിനിമയം നടത്തും. സഹകരണ മേഖലയിലെ ഗവൺമെൻ്റ് പദ്ധതികൾ വി.ബി-ജി റാം ജി നിയമം എന്ന വിഷയത്തിൽ സഹകരണ മന്ത്രാലയത്തിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിൻ്റെ ഡയറക്ടർ ഡോ. ജയമോഹനൻ നായർ വി. സംവദിച്ചു. തുടർന്ന് വിവിധ ഗവൺമെൻ്റ് പദ്ധതികളുടെ ഗുണഭോക്താക്കൾ അവരുടെ അനുഭവങ്ങൾ പങ്കിട്ടു.
പി.ഐ.ബിയിലെ ഇൻഫർമേഷൻ അസിസ്റ്റൻ്റ് നിഖിത എ.എസ് സ്വാഗതം ആശംസിച്ചു. തേക്കടി പ്രസ്സ് ക്ലബ് സെക്രട്ടറി ജെയ്സൺ എബ്രഹാം നന്ദി പറയഞ്ഞു. തേക്കടി പ്രസ്സ് ക്ലബുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!