April 18, 2026

Idukkionline

idukkivarthaonline

മാരക മയക്കുമരുന്നായ ഹെറോയിനും, കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ കോതമംഗലം എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു

എറണാകുളം ജില്ലയിലെ രാത്രികാല സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിനിടയിലുള്ള പരിശോധനയിൽ കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ നെല്ലിക്കുഴി ഭാഗത്ത് വെച്ച് വില്പനക്ക് കൈവശം വെച്ച
ഓപ്പിയോയിട് ഭാഗത്തിൽ പെടുന്ന മാരക മയക്കുമരുമായ ഹെറോയിൻ 0.691ഗ്രാം, ഗഞ്ചാവ് 30 ഗ്രാം എന്നിവ സഹിതം വെസ്റ്റ് ബംഗാൾ സ്വദേശിയായ മോണ്ടൽ മജ്ബൂർ (50 വയസ്സ്)എന്ന വ്യക്തി അറസ്റ്റിലായി . പ്രതിക്കെതിരെ കോതമംഗലം എക്സൈസ് റേഞ്ചിൽ NDPS ക്രൈം 28/2026 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു.

എക്സൈസ് ഇൻസ്‌പെക്ടർ( G)
ഫിലിപ്പ് തോമസ്, പ്രിവന്റിവ് ഓഫീസർ ഷമീർ VA, സിവിൽ എക്സൈസ് ഓഫീസർമാരായ വികാന്ത് PV, ഉബൈസ് PM, വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി KA, ഡ്രൈവർ പ്രിന്റ് ഓഫീസർ (G) കബിരാജ് എന്നിവർ പെട്രോളിങ് ടീമിൽ ഉണ്ടായിരുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!