April 18, 2026

Idukkionline

idukkivarthaonline

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; കോഴിക്കോട് 24കാരി മരിച്ച നിലയിൽ

ഇരുപത്തിനാലുകാരിയായ യുവതി കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നന്മണ്ടയിലാണ് സംഭവം. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: സുധാകരന്‍. അമ്മ: ഷീന(കോഴിക്കാട് മെഡിക്കല്‍ കോളേജ് താല്‍ക്കാലിക ജീവനക്കാരി). സഹോദരന്‍: അതുല്‍രാജ്(ഇന്ത്യന്‍ ആര്‍മി). സംസ്‌കാരം നാളെ നടക്കും.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!