തമിഴ് നാട്ടിൽ നിന്നും കഞ്ചാവു കടത്താൻ ശ്രമിച്ച തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി കുമളി എക്സൈസ് പിടിയിൽ .
തമിഴ് നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് 33 ഗ്രാം കഞ്ചാവ് കടത്തികൊണ്ട് വന്ന തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി ഷിബുവിനെ കുമളി എക്സൈസ് ഇൻസ്പെക്ടർ
അറസ്റ്റ് ചെയ്ത് . തമിഴ് നാട് കൊടൈക്കനാലിൽ നിന്നും 1000 രൂപയ്ക്കാണ് ഇയാൾ കഞ്ചാവ് വാങ്ങിച്ചത്. എക്സൈസ്ഇൻസ്പെക്ടർ പി. ഇ ഷൈബു, പ്രിവന്റീവ് ഓഫിസർമാരായ ബാബു എൻ., രാജ്കുമാർ ബി., സിവിൽ എക്സൈസ് ഓഫീസർമാരായ സൈനുദ്ദീൻ കുട്ടി എസ്. , വിഷ്ണു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കും തുടർ നടപടികൾക്കുമായി വണ്ടിപ്പെരിയാർ എക് സൈസ് ഇൻസ്പെക്ടർക്ക് കൈമാറി.
