October 14, 2026

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് പതാക കെട്ടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

രമേശ് ചെന്നിത്തല നയിക്കുന്ന ജാഥക്കുള്ള സ്വീകരണ പരിപാടിക്കായി കോണ്‍ഗ്രസ്സിന്‍റെ പതാക കെട്ടാന്‍ ചുമതലപ്പെടുത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയെ. ഭായി കോണ്‍ഗ്രസിന്‍റെ കൊടി കെട്ടിയത് സി പി ഐ (എം)ന്‍റെ കൊടിമരത്തില്‍.
സംഭവം കണ്ടു നിന്ന സി പി ഐ (എം) പ്രവര്‍ത്തകര്‍ തന്നെയാണ് പറ്റിയ അബദ്ധം ഇതര സംസ്ഥാന തൊഴിലാളിയെ പറഞ്ഞ് മനസ്സിലാക്കിയത്‌. കോതമംഗലത്ത് സി പി ഐ എം ഓഫീസിന് മുന്നിലാണ് രസകരമായ ഈ കാഴ്ച.

Copyright © All rights reserved. | Newsphere by AF themes.