March 2, 2026

Idukkionline

idukkivarthaonline

കുമളിയിൽ നിന്നും കർണാടക അതിർത്തിയായ പെർളയിലേക്ക് പുതിയതായി സൂപ്പർഫാസ്റ്റ് ബസ്സ് സർവീസ് ആരംഭിച്ചു.

കെഎസ്ആർടിസി കുമളി ഡിപ്പോയിൽ നിന്നും കർണാടക അതിർത്തിയായ പെർളയിലേക്ക് പുതിയതായി സൂപ്പർഫാസ്റ്റ് ബസ്സ് സർവീസ് ആരംഭിച്ചു.കുമളി പഞ്ചായത്ത‌് ബസ‌്സ‌്റ്റാന്റിൽ നടന്ന യോഗത്തിൽ ഇ എസ‌് ബിജിമോൾ എംഎൽഎ, കെഎസ‌്ആർടിസി ഡയറക‌്ടർ ബോർഡ‌് അംഗം സി വി വർഗീസ‌് എന്നിവർ ചേർന്ന‌് ഫ‌്ളാഗ‌്ഓഫ‌് നിർവഹിച്ചു.
ഉദ‌്ഘാടന യോഗത്തിൽ പഞ്ചായത്ത‌് പ്രസിഡന്റ‌് ശാന്തി ഷാജിമോൻ, പഞ്ചായത്ത‌് അംഗം വിനോദ‌്ഗോപി, കുമളിയിലെ രാഷ്ട്രിയ സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ സംബന്ധിച്ചു. കുമളി ഡിപ്പോയിൽ നിന്നും മലബാർ മേഖലയിലേക്ക് ദീർഘ ദുര സർവീസ് വേണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യമാണ് ഇതോടെ നടപ്പായത്. പകൽ ഒരു മണിക്ക് കുമളിയിൽ നിന്നും പുറപ്പെടുന്ന ബസ‌് കട്ടപ്പന, തങ്കമണി, ചെറുതോണി, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂർ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തളിപ്പറമ്പ്, ചെറുപുഴ, പരപ്പ വഴി പിറ്റേന്ന് രാവിലെ 6.10 ന് പെർളയിൽ എത്തിച്ചേരും. അതേ ദിവസം വൈകുന്നേരം 5.30ന് പെർളയിൽ നിന്നും തിരിച്ച് ഇതേ റൂട്ടിൽ പകൽ 11 ന‌് കുമളിയിൽ എത്തിച്ചേരും. ഡയറക്ടർ ബോർഡ് അംഗങ്ങളായ സി വി വർഗീസിന്റേയും, ടി കെ രാജന്റെയും (കാസർകോട്) ഇടപെടലിലൂടെയാണ് സർവീസ് യാഥാർത്ഥ്യമായത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!