October 14, 2026

കുമളി ദ്രാവിഡ ലൈബ്രറിയുടെ കീഴിലുള്ള സാംസ്കാരിക പ്രസിദ്ധീകരണമായ ദ്രാവിഡ മാസികയുടെ പ്രകാശനം കവിയും മാധ്യമ പ്രവർത്തകനുമായ ആൻറണി മുനിയറ നിർവഹിച്ചു.

കുമളി റോസാപ്പൂക്കണ്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന ദ്രാവിഡ ലൈബ്രറിയുടെ സാംസ്കാരിക പ്രസിദ്ധീകരണമായ ദ്രാവിഡ മാസികയുടെ പ്രകാശനം കവിയും മാധ്യമ പ്രവർത്തകനുമായ ആൻറണി മുനിയറ നിർവഹിച്ചത്.കവിയും എഴുത്തുകാരനുമായ ബിനു എം പള്ളിപ്പാട് പുസ്തകം ഏറ്റുവാങ്ങി. റിട്ടയേർഡ് അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ വി എസ് ഷംസുദീൻ അധ്യക്ഷനായിരുന്നു.
കല, സാഹിത്യം, സാംസ്കാരികം, കായികം തുടങ്ങിയ വിവിധ മേഖലയിൽ ഉള്ളവർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കുമളി കേന്ദ്രമായി പുതിയ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സിദ്ദീഖ്, വിനോദ് ഗോപി, എൻ കെ മോഹനൻ, ടി ടി തോമസ്, എ മുഹമ്മദ് ഷാജി, മജോ കാരിമുട്ടം, ജോസഫ് ജെ കരൂർ, ഇ എൻ കേശവൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറിയും മാസിക എഡിറ്ററുമായ കെ എ അബ്ദുൽ റസാഖ് സ്വാഗതവും കെ എൽ ശ്യാമള നന്ദിയും പറഞ്ഞു.

Copyright © All rights reserved. | Newsphere by AF themes.