April 19, 2026

Idukkionline

idukkivarthaonline

കന്നുകാലികളിൽ ചർമ മുഴ രോഗം വ്യാപിക്കുന്നു.

നെടുങ്കണ്ടത്തെ ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി കന്നുകാലികളിൽ ചർമ മുഴ രോഗം വ്യാപിക്കുന്നു. രോഗം പടര്‍ന്നതോടെ പാല്‍ ലഭ്യതയിലും വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.
കന്നുകാലികൾ അനുഭവിക്കുന്ന വേദന ഹൃദയഭേദകമാണ്. ശരീരം മുഴുവന്‍ വ്രണങ്ങളുമായി അവശ നിലയിലാണ് പശുക്കള്‍. രോഗബാധ കാരണം പാൽ ഉൽപാദനം കുറഞ്ഞു. പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടല്‍ വേണമെന്നാണ് കർഷകരുടെ ആവശ്യം.
രോഗം തീവ്രമായാൽ കന്നുകാലികൾ ചത്തുപോകാനിടയുള്ളതിനാൽ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധപുലർത്തണം. പ്രാണികളെ അകറ്റി കന്നുകാലികളെ സംരക്ഷിക്കാനാണ് കര്‍ഷകര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് വളര്‍ത്തു മൃഗങ്ങള്‍ക്ക് രാപ്പകല്‍ കൂട്ടിരിക്കുകയാണിവര്‍. വൈറസ് ബാധ പശുക്കളെയും എരുമകളെയും മാത്രമേ ബാധിക്കുകയുള്ളു. മനുഷ്യരിലേക്കും മറ്റുവളർത്തു മൃഗങ്ങളിലേക്കും ഇതു പകരില്ലെന്നും അധികൃതർ വ്യക്തമാക്കി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!