October 14, 2026

കോഴി കാട്ടുകോഴിയായി ; പുലിവാല് പിടിച്ച് കർഷകൻ

തമിഴ്‌നാട്ടിൽ നിന്നു കോഴികളെ വാങ്ങി വരികയായിരുന്നു ഹൈറേഞ്ച് സ്വദേശിയായ കർഷകൻ. കമ്പംമെട്ട് ചെക്പോസ്റ്റിൽ എത്തിയപ്പോൾ കോഴിയുടെ കാലിലെ കെട്ടഴിഞ്ഞു. പുറത്തു ചാടിയ കോഴി തമിഴ്നാട് വനംവകുപ്പിന്‍റെ ഭൂമിയിൽ കയറി.കോഴിയെ പിടിക്കാൻ എത്തിയ ഉടമസ്ഥനെ തമിഴ്നാട് പൊലീസും വനംവകുപ്പും ചേർന്നു തടഞ്ഞു. വനഭൂമിയിൽ അതിക്രമിച്ചു കയറിയതിനും കാട്ടുകോഴിയെ വേട്ടയാടിയതിനും കേസെടുക്കുമെന്നു പറഞ്ഞു വിരട്ടിയതോടെ ഉടമസ്ഥൻ സ്ഥലം വിട്ടു. നാട്ടുകോഴി തമിഴ്നാട്ടിൽ കയറിയതോടെ കാട്ടുകോഴിയായതിന്‍റെ രഹസ്യം ഉടമസ്ഥന് ഇതുവരെ പിടികിടിയിട്ടില്ല.

Copyright © All rights reserved. | Newsphere by AF themes.