October 14, 2026

എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഒരു കുടക്കിഴിൽ കാഴ്ചവെക്കുന്ന ഫോട്ടോ പ്രദർശനം കുമളിയിൽ

ജില്ലാ ഇൻഫർമേഷൻ ആഫീസിൻ്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ മേഖലകളിൽ ചിത്ര പ്രദർശനം നടത്തുന്നത്. കഴിഞ്ഞ 5 വർഷം സർക്കാറിൻ്റെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചിത്ര പ്രദർശനത്തിലൂടെ പങ്കു വയ്ക്കുന്നു. ഇടുക്കി ജില്ലയിൽ ഫെബ്രുവരി 6 ന് ആരംഭിച്ച പ്രദർശനം 18 ന് സമാപിക്കും. കുമളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ച യോഗം പീരുമേട് എം.എൽ.എ. ഇ. എസ്. ബിജിമോൾ ഉദ്ഘാടനം ചെയ്തു.കുമളി പൊതുവേദിയിൽ
പ്രത്യേകം സജ്ജികരിച്ച സ്ഥലത്താണ് മേള ക്രമീകരിച്ചിരുന്നത്.ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ഫോട്ടോ പ്രദർശനത്തിന് ലഭിക്കുന്നതെന്നും സംഘാടകർ പറയുന്നു.
വാഴത്തോപ്പിലാണ് പ്രദർശനത്തിൻ്റെ സമാപനം. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Copyright © All rights reserved. | Newsphere by AF themes.