അനധികൃത മദ്യവിൽപന: 9 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവർ കുമളിയിൽ പോലീസ് പിടിയിൽ.
കുമളി: അനധികൃതമായി മദ്യം കടത്തിക്കൊണ്ടുപോവുകയായിരുന്ന ഓട്ടോ ഡ്രൈവർ ഒൻപത് ലിറ്റർ മദ്യവുമായി കുമളി പോലീസിന്റെ പിടിയിലായി. ചെളിമട ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ആനവിലാസം സ്വദേശി മധു (52) ആണ് അറസ്റ്റിലായത്. ഇയാൾ വിൽപനയ്ക്കായി കുമളി ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ ഒൻപത് ലിറ്റർ മദ്യം ഓട്ടോറിക്ഷയിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും വഴിയാണ് പോലീസിന്റെ വലയിലായത്.
ഇൻസ്പെക്ടർ കെ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. രാഹുൽ ചന്ദ്രൻ, സി.പി.ഒ. മാരായ വിനോദ്, രമേശ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
