October 14, 2026

ലഹരി വസ്തുക്കളുമായി അടിമാലിയിൽ 5 യുവാക്കൾ പിടിയിൽ

നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അടിമാലി – മൂന്നാര്‍ റോഡില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവരെ കെഎല്‍ 52ജെ 9456 നമ്പര്‍ സ്വിഫ്റ്റ് കാര്‍ സഹിതം പിടികൂടിയത്.
കൈ കാണിച്ചിട്ടും നിര്‍ത്താതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമിത വേഗതയില്‍ ഓടിച്ചുപോയ കാറിനെ പിന്തുടര്‍ന്ന സംഘം അടിമാലി അമ്പലപ്പടിയില്‍ വച്ച് എക്‌സൈസ് റേഞ്ചാഫീസിലെ ഉദ്യോഗസ്ഥരുടെയും സഹായത്തോടു കൂടിയാണ് പിടികൂടിയത്. പരിശോധനയില്‍ പ്രതികളുടെ കൈവശം സൂക്ഷിച്ച നിലയിലും വാഹനത്തില്‍ ഒളിപ്പിച്ച നിലയിലുമായി 100 ഗ്രാം ഉണക്ക കഞ്ചാവും 100 മില്ലിഗ്രാം മെത്തലീന്‍ ഡയോക്‌സി മെത്താം ഫിറ്റമിന്‍ (എംഡിഎംഎ) എന്ന അതി മാരകലഹരി മരുന്നും കണ്ടെത്തി.
മലപ്പുറം തിരൂര്‍ വളാഞ്ചേരി കരയില്‍ താമസക്കാരായ മേലേപ്പീടികയില്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (23), പറശ്ശേരി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (20), പാറമേല്‍ത്തൊടി വീട്ടില്‍ സൂരജ് (23), കഴപ്പനങ്ങാട്ട് പറമ്പില്‍ വീട്ടില്‍ ബിബിന്‍ (21), തൈയ്യില്‍ വീട്ടില്‍ മുഹമ്മദ് അസ്‌കര്‍ (20) എന്നിവരെയാണ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ടി.വി സതീഷ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സാന്റി തോമസ്, വി.ആര്‍ ഷാജി, കെ.വി പ്രദീ
പ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.എസ് മീരാന്‍, ഡ്രൈവര്‍ ശരത് എസ്.പി എന്നിവര്‍ പങ്കെടുത്തു.

Copyright © All rights reserved. | Newsphere by AF themes.