കുമളി ചോറ്റുപാറ മേഖലയിൽ അപകടകരമായ രീതിയിൽ വൈദ്യുതി പോസ്റ്റുകൾ നിൽക്കുന്നതായി പരാതി. കെ.എസ്.ഇ.ബി. അധികാരികളെ അറിയിച്ചിട്ടും നടപടി എടുക്കുന്നില്ല എന്ന് നാട്ടുകാർ.
കുമളി:കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് ചോറ്റുപാറയിലെ കോണിമറ എസ്റ്റേറ്റിൽ നടപ്പു വഴിയിലേയ്ക്ക് കമ്പികൾ പൊട്ടി ഇലക്ട്രിക് പോസ്റ്റ് നിലം പതിച്ചത്. വൈദ്യുതിയില്ലാത്തതിനാൽ വൻ ദുരന്തം ഇതിനാൻ ഒഴിവായി. നിലവിൽ ഈ ലൈൻ വഴി വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.
ഇപ്പോഴും ലൈൻ കമ്പിയുടെ കീഴിൽ കൂടി നടന്നു വേണം നാട്ടുകാർക്ക് സഞ്ചരിക്കാൻ. ഇതിനു പുറമെ സമീപത്തെ വൈദ്യുതി പോസ്റ്റുകളും അപകടകരമായ രീതിയിൽ ചുവട് ദ്രവിച്ച് ഏത് സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലുമാണ് ഇവിടെ നിൽക്കുന്നത്.
പലതവണ അധികാരികളെ അറിയിച്ചിട്ടും നടപടിയില്ല എന്ന് നാട്ടുകാർ പറയുന്നു.
ആറോളം വീട്ടുകാർ ഉപയോഗിക്കുന്ന നടപ്പു വഴിയാണ് ഇത്. ദിവസവും സ്കൂൾ കുട്ടികൾ, പ്രായമായവർ, ഉൾപ്പെടെ നിരവധി ആളുകളാണ് ഈ വഴി സഞ്ചരിക്കുന്നത്.
വിഷയത്തിൽ അധികാരികൾ എത്രയും വേഗം നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
