March 2, 2026

Idukkionline

idukkivarthaonline

പിണറായി സർക്കാരിൻ്റെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി കൃഷി ആഫീസ് പഠിക്കൽ ധർണ്ണ നടത്തി.

കുമളി : കേരളത്തിലെ കാർഷിക വികസനത്തിനായി ലോകബാങ്ക് അനുവദിച്ച 139.64 കോടി രൂപ പിണറായി സർക്കാരിൻ്റെ
4-ാംവാർഷിക ആഘോഷങ്ങൾക്കായി
വക മാറ്റി ചെലവഴിക്കുകയും,
ഇടുക്കി ജില്ലാ പാക്കേജ് ആയി 2019 ലും 2020 ലും, 2011 ലുമായി അനുവദിച്ചിട്ടുള്ള 11000 കോടി രൂപയിൽ 1 കോടി രൂപ പോലും ജില്ലയിലെ കർഷിക മേഖലയ്ക്ക് ചിലവാക്കതെ കർഷകരെ വഞ്ചിക്കുകയും
ജില്ലയിൽ നിരവധിയായ ഭൂവിഷയങ്ങൾക്ക് യാതൊരു പരിഹാരം ഉണ്ടാക്കുവാൻ സാധിക്കാത്ത പിണറായി സർക്കാരിൻ്റെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് കർഷകകോൺഗ്രസ്സ് കുമളി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കുമളി കൃഷിൻ്റെ മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് റോബിൻ കാരയ്ക്കാട്ടിൽ ഉദ്ഘാടനം ചെയ്യ്തു. കർഷക കോൺഗ്രസ്സ് മണ്‌ഡലം പ്രസിഡൻ്റ് സനൂപ് പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക കോൺഗ്രസ്സ് സംസ്ഥാന ജന:സെക്രട്ടറി
കെ എ എബ്രഹാം ഇടുക്കി ജില്ലാ ജന:സെക്രട്ടറി ബാബു അത്തിമുട്ടിൽ, ഐഎൻറ്റിയൂസി ജില്ലാ സെക്രട്ടറി
ബിജുദാനിയേൽ, കർഷക കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം പ്രസിഡൻ്റ്
എം പി ഫിലിപ്പ്, പീരുമേട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്
ഹൈന്ദ്രോസ് മീരാൻ, മജോ കാരിമുട്ടം,
കെ വി ജോസഫ്, ഉൾപ്പെടെ കോൺഗ്രസ്സിൻ്റെയും കർഷകകോൺഗ്രസ്സിൻ്റെയും നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!