April 19, 2026

Idukkionline

idukkivarthaonline

കരിയർ ഗൈഡൻസ് സെമിനാറും, സ്കോളർഷിപ്പ് വിതണവും സംഘടിപ്പിക്കും.

കുമളി : പ്ലസ് ടു കഴിഞ്ഞു തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്ന ലക്ഷ്യത്തോടെ
കേരള വ്യാപരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുമളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ
കോൺഫിഡൻസ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിടുഷൻ്റെ സഹകരണത്തോടെ ദിശ-2025 എന്ന പേരിൽ
23 – 04-2025 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ കുമളി വ്യാപാര ഫൈനൽ വച്ച് “കരിയർ ഗൈഡൻസ് സെമിനാറും, സ്കോളർഷിപ്പ് വിതണവും സംഘടിപ്പിക്കും.
പ്രമുഖ കരിയർ വിദഗ്ധൻ കെ ടി ലത്തീഫ് ക്ലാസ് നയിക്കും.കേരള വ്യാപരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല പ്രസിഡൻ്റ് സണ്ണി പെമ്പള്ളിൽ സെമിനാർ ഉദ്ഘാടനം ചെയ്യും.
യൂത്ത് വിംഗ് പ്രസിഡൻ്റ് സനൂപ് പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന, യോഗത്തിൽ യൂത്ത് വിംഗ് ജില്ല പ്രസിഡൻ്റ് സലിം പി എസ് സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം നിർവ്വഹിക്കും.
ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡൻ്റ് മജോ കാരിമുട്ടം മുഖ്യപ്രഭാഷണവും നടത്തും, ജില്ലാ വൈസ് പ്രസിഡന്റ് ഷിബു എം തോമസ് മുഖ്യ അതിഥി ആയിരിക്കും ജില്ല സെക്രട്ടറിയേറ്റ് അംഗം ജോയി മേക്കുന്നേൽ, യൂണിറ്റ് വർക്കിംഗ് പ്രസിഡൻ്റ് എ അബ്ദുൾ സലാം (റോളക്സ് ) യൂണിറ്റ് ജനൽ സെക്രട്ടറി
വി കെ ദിവകാരൻ, യൂണിറ്റ് ട്രഷറർ
ഫിറോസ് ഖാൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി എൻ രാജു, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി അബിലാഷ് ജീ നായർ, യൂണിറ്റ് ജനറൽ സെക്രട്ടറി പ്രശാന്ത് കെ എസ് ട്രഷറർ സുദീർ പന്തളം വനിതാ വിംഗ് പ്രസിഡൻ്റ് കുസ്മം ജോസ് തുടങ്ങിയവർ സംസാരിക്കും.
പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാവുന്നതാണ്

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!