April 19, 2026

Idukkionline

idukkivarthaonline

തേക്കടിയിൽ വനിത ജീവനക്കാരെ അപമാനിച്ച സംഭവം; ജീവനക്കാരനെതിരെ കേസെടുത്തു പോലീസ്.

കുമളി: തേക്കടിയിലെ ഹോട്ടലിൽ ജീവനക്കാരികളെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ ജീവനക്കാ രനെതിരെ പൊലീസ് കേസെടുത്തു. തേക്കടി കെ.ടി. ഡി.സി ഹോട്ടലിലെ ജീവന ക്കാരനായ അർജുനനെതി രെയാണ് കേസെടുത്തത്.
ഈ മാസം 12നും 13 നുമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.പരാതി ഉയ ർന്നതിനു പിന്നാലെ പിറ്റേ ദിവസം വനിത ജീവനക്കാരികളുടെ ക്വാർട്ടേഴ്സിൽ കയറി അർജുനൻ പ്രശ്ന ങ്ങൾ സൃഷ്ടിച്ചതായി വനിതകൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ, സംഭവം സംബന്ധിച്ച് കെ.ടി.ഡി. സി ആരണ്യ നിവാസ് ഹോട്ടൽ മാനേജർക്ക് പരാതി ലഭിച്ചെങ്കിലും ഇത് പൊലീസിനു കൈമാറാതെ വൈ കിപ്പിച്ചതായും വനിത ജീവ നക്കാരുടെ ക്വാർട്ടേഴ്സുകൾക്ക് സുരക്ഷ ഉറപ്പുവരു ത്താൻ അധികൃതർ ശ്രദ്ധിക്കാറില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. പരാതി പിൻവലിപ്പിക്കാൻ ദിവസങ്ങളോളം നടന്ന ശ്രമം പരാജയ പ്പെട്ടതോടെയാണ് പ്രശ്നം പൊലീസിനു മുന്നിൽ എത്തിയത്. ജീവനക്കാരനെതിരെ കേസെടുത്തതിനു പിന്നാലെ പൊലീസ് ഹോട്ടലിലും ക്വാർട്ടേഴ്സിലുമ ത്തി തെളിവെടുത്തു.

ഇതേസമയം, സംഭവം നാട്ടുകാരറിഞ്ഞതോടെ, പേരിനൊരു അന്വേഷണം ഹോട്ടലിൽ നടത്തി പ്ര ശ്‌നം അവസാനിപ്പിക്കാ നും ശ്രമം നടന്നു. ഇതിനായി ഹോട്ടലിലെ പരാതി പരിഹാര സെൽ ശ്രമം നടത്തിയെങ്കിലും പരാതിക്കാരായ ജീവനക്കാരികളും ബന്ധുക്കളും പരാതിയിൽ ഉറച്ചു നിന്നതോടെ ശ്രമം പരാ ജയപ്പെടുകയായിരുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!