കുമളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവ്വീസ് എന്ന സംഘടന കുമളിയുടെ ആരോഗ്യ മേഖലയ്ക്ക് ആശ്വാസമായി ആബുലൻസ് സർവ്വീസ് തുടങ്ങി. പീരുമേട് എം. എൽ. എ. ഇ. എസ്. ബിജിമോൾ ആബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു
കോട്ടയം കളത്തിപ്പടി ഗിരിദീപം സ്കൂളിലെ തൊണ്ണൂറ്റിയാറാം ബാച്ച് വിദ്യാർത്ഥികളാണ് ക്രോസ് എന്ന സംഘടനയ്ക്ക് അബുലൻസ് നൽകിയത്. 96 ബാച്ചിലെ വിദ്യാർത്ഥികളായ വിമൽ. വി. മാത്യൂസ്, ജോയൽ ജോൺ, ഫിൽമ സുസൻ എന്നിവരെ അനുസ്മരിച്ചാണ് കുമളി നിവാസികൾക്കായി ആബുലൻസ് കൈമാറിയത്. കുമളി പൊതുവേദിയിൽ നടന്ന ചടങ്ങിൽ ക്രോസ് സംഘടന പ്രസിഡൻ്റ് സജി വെമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പീരുമേട് എം. എൽ. എ. ഇ. എസ്. ബിജിമോൾ ആബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഷാജിമോൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. കുമളിയുടെ ആരോഗ്യ മേഖലയ്ക്ക് ആബുലൻസിൻ്റെ വരവ് എന്നും ഗുണം ചെയ്യുമെന്ന് സംഘടന പ്രസിഡൻ്റ് പറഞ്ഞു.ചടങ്ങിൽ . ഗിരി ദീപം 96. – റാം ബാച്ച് പ്രതിനിധി – പ്രതീഷ് കെ. ബേബി,വ്യാപാരി വ്യവസായി ബ്ലോക്ക് പ്രസിഡൻറ് മജോ കാരി മുട്ടം, രാഷ്ട്രീയ പ്രവർത്തരായ പി.ജെ.ടൈറ്റസ്, കെ.ജെ ദേവസ്യ, മുഹമ്മദ് ഷാജി,
സങ്കടന സെക്രടറി – ഫാദർ . ലിറ്റു.റ്റി ജേക്കബ് ക്രാേസ് സങ്കടനയുടെ പ്രവർത്തകരായ ബിജു കല്ലു കുളം, ബിബിൽ തോമസ്, ജയ് കുട്ടൻ, ബിജു കുന്നുപറമ്പിൽ , ജോബി പുല്ലാണി മണ്ണിൽ, മഹാൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്തം നല്കി.
