April 18, 2026

Idukkionline

idukkivarthaonline

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ല സൗത്ത് സമ്മേളനം കുമളിയിൽ നടന്നു

കുമളി : വനംവകുപ്പ് ജീവനക്കാരുടെ നിർത്തലാക്കിയ ഡ്യൂട്ടി ഓഫ് പുനഃസ്ഥാപിക്കണമെ ന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി സൗത്ത് സമ്മേളനം ആവശ്യപ്പെട്ടു. വനംവകുപ്പ് ജീവനക്കാർ കാട്ടിനുള്ളിൽ ജീവൻ പണയംവെച്ചാണ് വനസംരക്ഷണ പ്ര വർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഇവർക്ക് നേരത്തേ തുടർച്ചായി ആറുദിവസം രാപകലില്ലാതെ ജോലിനോക്കിയാൽ മൂന്നുദിവസം അവധിയെടുക്കാമായിരുന്നു. ഇതാണ് സർക്കാർ റദ്ദാക്കിയത്. അടിയന്തരമായി ഇത് പുനഃ സ്ഥാപിക്കണമെന്നാണ് ആവശ്യം. സംസ്ഥാന പ്രസിഡന്റ് കെ.എ. സേതുമാധവൻ ആവശ്യപ്പെട്ടു.കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ല സൗത്ത് സമ്മേളനം കുമളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗത്ത് ജില്ലാ പ്ര സിഡന്റ് ജെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ്, പെ രിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ഐ.എസ്. സുരേഷ് ബാബു, സംസ്ഥാന ഭാരവാഹികളായ കെ. ബീരാൻ കുട്ടി, കെ. ബിജു, കെ.ആർ.
ശശികുമാർ, വി.സി. സെബാ സ്റ്റ്യൻ, ടി. പഞ്ചൻ, എ.അനി ലാൽ, പി.എസ്. നവാസ് തുട ങ്ങിയവർ സംസാരിച്ചു. സർ വീസിൽനിന്ന് വിരമിച്ചവരെ പെരിയാർ ടൈഗർ റിസർ വ് ഈസ്റ്റ് ഡെപ്യൂട്ടി ഐ.എ സ്. സുരേഷ് ബാബു ആദരിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളായി ജെ. വിജയകുമാർ (പ്രസി.), ജോഷി ഡേവിസ് (സെക്ര.), എ. അനി ലാൽ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!