April 18, 2026

Idukkionline

idukkivarthaonline

ഇടുക്കി കുമളിയിൽ വന്യമൃഗ വേട്ടയ്‌ക്കെത്തിയ നാലംഗ സംഘത്തെ വനപാലകര്‍ പിടികൂടി….

കട്ടപ്പന സ്വദേശികളായ നാലങ്ക വേട്ടക്കാരെയാണ് വനപാലകർ പിടികൂടി വണ്ടിപ്പെരിയാർ ചെങ്കരക്ക് സമീപം മൂങ്കലാർ ഭാഗത്ത് വെടിവെച്ച കേട്ടതിനെത്തുടർന്ന പെട്രോളിങ്ങിന് എത്തിയ വനപാലകരാണ് ഇവരെ പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും തോക്കും മറ്റ് സാധനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു വെടി ഉയർത്തിയെങ്കിലും വന്യമൃഗങ്ങളെ ഒന്നും കിട്ടിയില്ല എന്ന വനപാലകർ പറഞ്ഞു. കട്ടപ്പന കടമക്കുഴി സ്വദേശികളായ പുതുപ്പറമ്പിൽ ലിജോ, വെട്ടിക്കൽ ഉണ്ണി, വള്ളക്കടവ് മറ്റത്തിൽ ജോസഫ്, മാട്ടുക്കട്ട സ്വദേശി കുറുമ്പൻ കാവിൽ സണ്ണി എന്നിവയാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്ന് മുപ്പതോടുകൂടിയാണ് വനപാലക സംഘം ഇവരെ പിടികൂടിയത്..
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റെജിമോന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ആർ ആർ ടി ടീം അംഗങ്ങളും ചേർന്നാണ് ഇവരെ പിടികൂടിയത്……

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!