April 19, 2026

Idukkionline

idukkivarthaonline

യാക്കോബായ സുറിയാനി സഭ രാജകുമാരി മേഖല സുവിശേഷ മഹായോഗത്തിനും സംഗീത വിരുന്നും തുടക്കമായി

നാല് ദിവസങ്ങളിലായി രാജകുമാരി ഗലീലാകുന്ന് സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയങ്കണത്തിൽ നടക്കുന്ന സുവിശേഷ മഹായോഗത്തിനാണ് തിരിതെളിഞ്ഞത്
ഫാ ഐസക്ക് കോർ എപ്പിസ്‌കോപ്പ മേനോത്തുമാലി സുവിശേഷ മഹായോഗത്തിനു തിരി തെളിയിച്ചു
ഇരുപത്തി ഒൻപതാം തിയ്യതി ശനിയാഴ്ച്ച സുവിശേഷ മഹായോഗം സമാപിക്കും
യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രസനത്തിലെ ഹൈറേഞ്ച് മേഖലയിൽ രാജകുമാരി കേന്ദ്രികൃത്യമായി പ്രവർത്തിക്കുന്ന 7 പള്ളികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തി വരുന്ന രാജകുമാരി മേഖല പതിനേഴാമത്‌ സുവിശേഷ മഹായോഗവും ഹെവൻലി വോയിസിന്റെ സംഗീത വിരുന്നിനും തുടക്കമായി ഫാ ഐസക്ക് കോർ എപ്പിസ്‌കോപ്പ തെളിയിച്ചതോടെയാണ് സുവിശേഷ മഹായോഗത്തിന് തുടക്കമായത്
ഫാ.ഷിബു സി കോട്ടയം വചന പ്രഘോഷണം നടത്തി.ജനറൽ കൺവീനർ ഫാ ബേസിൽ കെ ഫിലിപ്പ് കൊറ്റിക്കൽ ,കൺവീനർ ഫാ എൽദോസ് പുളിഞ്ചോട്ടിൽ,സെക്രട്ടറി പി എ ബിനോയി ,ട്രഷറർ ജോർജ് സി പി ചവറ്റുകുഴി,ബിജു ഐസക്ക് അമ്പഴചാലിൽ തുടങ്ങിയവർ നേതൃത്വം നൽകി
ഇരുപത്തി ഒൻമ്പതാം തിയ്യതി ശനിയാഴ്ച്ച സുവിശേഷ മഹായോഗം സമാപിക്കും

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!