March 2, 2026

Idukkionline

idukkivarthaonline

സ്വയം തൊഴിൽ പരിശീലനം നേടി കുടുംബശ്രീ പ്രവർത്തകർ

ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളാണ് സ്വയം തൊഴിൽ പരിശീലനത്തിലൂടെ വിജയം കൈവരിച്ചിരിക്കുന്നത്
തയ്യൽതൊഴിൽ പരിശീലനത്തിലൂടെയാണ് ഇവർ സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുന്നത്

സംസ്ഥാന സർക്കാരിന്റെ ജില്ലാമിഷൻ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന പദ്ധതിയിലൂടെയാണ് സ്വയം തൊഴിൽ പരിശീലനം പൂർത്തികരിച്ചത്
ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ഇനി സ്വയം തൊഴിലിലൂടെ നാടിൻറെ അഭിമാനമായി മാറും,ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ തയ്യൽ പരിശീലനം നേടിയാണ് കുടുംബ ശ്രീ പ്രവർത്തകർ സ്വയം പര്യപ്‌തതയിൽ എത്തിയത്. യുവ സംരഭകരെ കണ്ടെത്തി അവർക്ക് പരിശീലനവും പ്രോത്സാഹനവും നൽകുക,കുടുംബ ശ്രീ അംഗങ്ങളെയും സ്ത്രീകളെയും സ്വയം പര്യപ്‌തതയിൽ എത്തിക്കുക,സാമ്പത്തിക ഉന്നമനത്തിനായുള്ള തൊഴിൽ പരിശീലനം നൽകുക,വിവിധ സംരഭങ്ങളിലൂടെ പുരോഗതി കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലാ മിഷന്റെയും കുടുംബ ശ്രീ സി ഡി എസിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വീട്ടമ്മമാർക്കായി ക്ലാസുകൾ സംഘടിപ്പിച്ചത്.സൗജന്യ പരിശീലനമാണ് ഒരുക്കിയിരുന്നത് വ്യാവസായിക അടിസ്ഥാനത്തിൽ വസ്ത്രങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കാനുമുള്ള പരിശീലനമാണ് നൽകിയത്
32 ദിവസത്തോളം നടന്ന പരിശീലനത്തിലൂടെ മികച്ച സംരംഭക യുണിറ്റ് തുടങ്ങുവാനുള്ള സഹായങ്ങൾ ലഭിച്ചതായി കുടുംബ ശ്രീ പ്രവർത്തകർ പറഞ്ഞു ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു വന്നിരുന്ന പരിശീനത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസ്‌ നിർവ്വഹിച്ചു
സി ഡി എസ്‌ വൈസ് ചെയർപേഴ്സൺ ലതയുടെ നേതൃത്തത്തിൽ നടന്ന സമാപന സമ്മേളനത്തിൽ സേനാപതി ശശി ,പഞ്ചായത്ത് അംഗങ്ങളായ എം ഹരിചന്ദ്രൻ,എസ്‌ പ്രിയദർശിനി,സെക്രട്ടറി എ റംഷാദ്,അസി.സെക്രട്ടറി ബൈജു,ബിജി ഷിജു, ബിജി വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു കൊല്ലം കരുണഗാപള്ളിയിലെ ഐ എസ്‌ ഈ റ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരായ നഫീസ മാരാത്ത്‌ ,റ്റി എസ്‌ ഷംന എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!