April 19, 2026

Idukkionline

idukkivarthaonline

സ്വയം തൊഴിൽ കണ്ടെത്തി അതിൽ നൂറ് ശതമാനം വിജയം നേടിയുവ തലമുറക്ക് മാതൃക യായിരിക്കുകയാണ് രാജാക്കാട് സ്വദേശി മേഘ,

🖋️Joji Rajakkadu

അയ്യോ, പശുവളർത്താനോ, ഡിഗ്രീ പഠിച്ചത് അതിനാണോ എന്ന് ചോദി ച്ച് മുഖം തിരിക്കുന്ന യുവതലമുറക്ക് മാതൃകയാണ് രാജാക്കാട് സ്വദേശി മേഘ, രാജാക്കാട് തുരുത്തുമനയ്ക്കൽ വിപിന്റെ ഭാര്യ മേഘയും അമ്മ നളിനാക്ഷിയും കഠിനാദ്ധ്വാനത്തിലൂടെ നേടിയ വിജയം നാടിനാകെ മാതൃകയാണ്.
ബിരുദദാരിയായ മേഘ മറ്റു ജോലികളേക്കാളും ഇഷ്ടപ്പെട്ടത് സ്വയം തൊഴിലാണ്. കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനം മേഘയും അമ്മ നളിനാക്ഷിയും യാഥാർത്ഥ്യമാക്കി.
സ്വയം തൊഴിലിനു വേണ്ടി മൂലധനമായി ലോണിന് അപേക്ഷിക്കുകയും വ്യാപ്പ്പ്പ ലഭിച്ചതോടെ വീടിനോടു ചേർന്നുള്ള
സ്ഥലം ഒരുക്കി പശുഫാം തുടങ്ങി. കുടുംബ അംഗങ്ങളുടെ കുട്ടായ പരിശ്രമത്തിൽ പശു വളർത്തൽ പുതു ചരിത്രമായി. എച്ച്.എഫ് ഇനത്തിലെ 30 പശുക്കളും കർണ്ണാടകയിലെ കൃഷ്‌ണഗിരിയിൽ നിന്നും വാങ്ങിയ 12 പശുക്കളും നിലവിൽ ഫാമിലുണ്ട്. ഓരോന്നിനും 40 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്.
കൂടാതെ യമുനപ്യാരി വിഭാഗത്തിൽപ്പെട്ട 17 ആടുകൾ,നാടൻ കോഴി, താറാവുകൾ, വാത്ത,കരിംകോഴി,തുടങ്ങിയ വളർത്തു മൃഗങ്ങളെ ഒക്കെ ഇവിടെ കാണാം.
ഡിഗ്രി പാസായിട്ടും മറ്റ് ജോലിയോ ശമ്പളമോ തേടി പോകാതെ സ്വയം തൊഴിൽ എന്ന മാത്യകയാണ് മേഘയും ‘അമ്മ നളിനാക്ഷിയും കാണിച്ചു തരുന്നത്
പരിപൂർണ്ണ പിൻതുണയുമായി അച്ഛൻ സുകുമാരനും കുടുംബാംഗങ്ങളും ഒപ്പമുണ്ട്. ഈ തിരക്കുകൾക്കിടയിലും സമീപത്തെ വിദ്യാർഥികൾക്ക്‌ ട്യൂഷനും നൽകുന്നുണ്ട് മേഘ

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!