May 17, 2024

idukki

idukki

കുമളിയിലെ ജനകീയ ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നതിന് വെള്ളം എടുക്കുന്ന കിണർ മാലിന്യ കൂമ്പാരമായിട്ടും നടപടി സ്വീകരിക്കുന്നില്ല എന്നും നാട്ടുകാർ. പഞ്ചായത്തിൻ്റെ ജനകീയ ഹോട്ടൽ ടൗണിൽ സ്ഥാപിക്കണം എന്ന ആവശ്യവും ശക്തമായി.

കോവിഡ് കാലത്ത് സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശ പ്രകാരം ആരംഭിച്ച സാമൂഹ്യ അടുക്കളയാണ് പിന്നിട് ജനകീയ ഹോട്ടലാക്കി മാറ്റിയത്. സാധാരണക്കാർക്ക് തുച്ഛമായ നിരക്കിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം നൽകി വരുന്നു. കുമളിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടൽ നടത്തുന്നത്. 20 മുതൽ 30 രൂപ വരെയാണ് ഊണിനായി കുടുംബശ്രീ പ്രവർത്തകർ കൈപറ്റുന്നത്. എന്നാൽ ഹോട്ടലിലേയ്ക്ക് ഭക്ഷണം പാകം ചെയ്യുന്നതിതായി വെള്ളം എടുക്കുന്ന കിണറിൽ മാലിന്യം നിറഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു. അടുക്കളയുടെയും, കിണറിൻ്റെയും പരിസരം വൃത്തി ഹീനമായ സാഹചര്യത്തിലാണ്. സാധാരണക്കാരെ ലക്ഷ്യം വച്ച് ആരംഭിച്ച ജനകീയ ഹോട്ടൽ പഞ്ചായത്ത് കോമ്പൗണ്ടിൽ നിന്ന് കുമളി ടൗണിലേയ്ക്ക് മാറ്റണം എന്ന ആവശ്യവ്യം ശക്തമാണ്. ടൗണിൽ ഹോട്ടൽ ആരംഭിച്ചാൽ കൂടുതലാളുകൾക്ക് ഇത് ഗുണകരമാകും.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
error: Content is protected !!