April 18, 2026

Idukkionline

idukkivarthaonline

3.40 കോടിയുടെ കളള നോട്ടുകളുമായി തേനി സ്വദേശികളായ രണ്ട് പേർ തമിഴ് നാട് പോലീസിൻ്റെ പിടിയിൽ.

കുമളി:തേനി കരുവേൽ നായിക്കൻ പെട്ടിയിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിന്റെ ഇടയിൽ രണ്ടു പേർ ആഡംബര കാറിലെത്തി. വാഹനത്തിലുണ്ടായിരുന്നവരെ സംശയം തോന്നിയ തേനി പോലീസ് ചോദ്യം ചെയ്തു. മറുപടിയിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ സീറ്റിന് പിന്നിൽ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ 2000 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റ് നോട്ടുകൾ കണ്ടെത്തി. കാറിലുണ്ടായിരുന്ന തേനി സ്വദേശികളായ കേശവൻ, ശേഖർ ബാബു എന്നിവരെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തതോടെ പണം ഇരട്ടിപ്പിക്കൽ തട്ടിപ്പ് സംഘത്തിലെ അംഗങ്ങളാന്നും വ്യക്തമായി. തുടർന്ന് പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 3.40 കോടിയുടെ കള്ളനോട്ടുകളും നോട്ടുകളും, 15 ലക്ഷം രൂപയും ആഡംബര കാറുകളും ഇരുപതിധികം മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇരുവരും നോട്ട് ഇരട്ടിപ്പ് സംഘത്തിൽ പെട്ടവരാണന്നും കൂടുതൽ അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു.
തേനി സിറ്റി പോലീസ് ഇൻസ്പെക്ടർ ഉദയകുമാർ, സബ് ഇൻസ്പെക്ടർ പാർത്ഥിപൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!