April 18, 2026

Idukkionline

idukkivarthaonline

കുമളിയിൽ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു.കുമളി 66 മൈലിന് സമീപമായിരുന്നു സംഭവം. നാട്ടുകാരും പോലിസും ചേർന്ന് തീ അണച്ചു.

കുമളി:രാത്രി 8 മണിയോടെയാണ് സംഭവം നടക്കുന്നത് കുമളിക്ക് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്.66 സമീപം ഇറക്കത്തിൽ കാറിൻറെ മുൻഭാഗത്തുനിന്നും പുക ഉയരുന്നത് കാണുകയും വണ്ടി നിർത്തുകയും ചെയ്യുകയായിരുന്നു. ഇത് വഴി വന്ന മറ്റ് വാഹനത്തിലെത്തിയ യാത്രക്കാർ ഉടൻ തന്നെ കാറിനടുത്തെത്തി ചില്ല് പൊട്ടിച്ച് ഇയാളെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടയിൽ തീ ആളി കത്തുകയായിരുന്നു. തുടർന്ന് വാഹനം ഉരുണ്ട് നീങ്ങി താഴെ പാർക്ക് ചെയ്തിരുന്ന ബൈക്കിടിച്ച് നിൽക്കുകയും ചെയ്തു. സംഭവത്തിൽ കാറിനൊപ്പം ബൈക്കും കത്തി നശിച്ചു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും കുമളി പോലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയത്.സംഭവത്തിൽ കാറിലുണ്ടായിരുന്ന ആൾ മിരിച്ചു. മരിച്ച വ്യക്തി ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!