April 18, 2026

Idukkionline

idukkivarthaonline

നീർത്തടാധിഷ്‌ഠിത ജല പരിപാലനം എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

കുമളി: ജലസംരക്ഷണം, ഭൂജല സംപോഷണം എന്നിവ സംബന്ധിച്ച് ജനപ്രതിനിധികൾ, തൊഴിലുറപ്പ് ജീവനക്കാർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർ ത്തകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന ഭൂജല അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ
സംസ്ഥാന മൊട്ടാകെ സംഘടിപ്പിച്ച വരികയാണ്. ഇതിൻ്റെ ഭാഗമായി ഭൂജലവകുപ്പ് ഇടുക്കി ജില്ലാ ഓഫീസിന്റെ നേതൃത്വ ത്തിൽ കുമിളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ & റ്റി.റ്റി.ഐ കുട്ടികൾക്കായി
ഭൂജലം ഉപയോഗിക്കുന്നതോടൊപ്പം സംരക്ഷിക്കുന്നതിലും പങ്കാളിയാകുക എന്ന അവബോധം സൃഷ്ടിക്കുന്നതിനായി
നീർത്തടാധിഷ്‌ഠിത ജല പരിപാലനം എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചത്.
ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീറണാംകുന്നേൽ ശിൽപശാല ഉദ്ഘാടനം ചെയ്തു.കുമളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സിദ്ദിഖ് യോഗത്തിൽ
അധ്യക്ഷനായിരുന്നു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കബീർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹൈഡ്രോ ജിയോളജിസ്റ്റ് സാൻ്റി എസ് ആർ കുട്ടികൾക്ക് ക്ലസുകൾ നയിച്ചു. ഹൈഡ്രോജിയോളജിസ്റ്റ് അനീഷ് എം. അലി, ഇടുക്കി ഭൂജല വകുപ്പ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!