കുമളി അതിർത്തി ചെക്ക് പോസ്റ്റ് വഴി മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി.
കുമളി: ലഹരി വസ്തുക്കൾ, മയക്കുമരുന്നുകൾ കടത്തുന്നത് തടയാൻ അതിർത്തി ചെക്കു പോസ്റ്റിൽ എക്സൈസ് അധികൃതരും ജി.എസ്.റ്റി അധികൃതരും പരിശോധന നടത്തുന്നതിനിടെയാണ് ഏലപ്പാറ സ്വദേശിയായ യുവാവിൽ നിന്നും മതിയായ രേഖകളില്ലാതെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക്
കൊണ്ടുവന്ന പത്ത് ലക്ഷത്തിലധികം രൂപ എക്സൈസ് അധികൃതർ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും പത്ത് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ് രൂപ കണ്ടെടുത്തു.തമിഴ്നാട് അതിർത്തിയിൽ ബസ്സിറങ്ങി നടന്നു വരികയായിരുന്നു യുവാവ്.
തമിഴ്നാട്ടിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും കൊടുത്തുവിട്ട തുകയെന്നാണ് യുവാവ് പറയുന്നത്.
ഇലക്ഷൻ കമ്മീഷൻ്റെ പ്രത്യേക ഉത്തരവിൻപ്രകാരം പണം, മറ്റ് മൂല്യവസ്തുക്കൾ കണ്ടെത്തിയാൽ തുക എൻഫോഴ്‌സ് മെൻ്റ് ഡയറക്ട്രേറ്റിന് കൈമാറാനാണ് തീരുമാനം
ചെക്ക് പോസ്റ്റിൽ നടന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാർ, ഓഫീസർമ്മാരായ സുജിത് വി.വി, ബേസിൽ വി, കുഞ്ഞുമോൻ ജി. എസ്.റ്റി ഡിപ്പാർട്ടുമെൻ്റിലെ എൻഫോഴ്സ്മെൻ്റ് ഓഫീസർ സാം വർഗ്ഗീസ്, അസി. എൻഫോഴ്സ്മെൻ്റ് ഓഫീസർമാരായ മനോ ഒ.’ പ്രതീഷ് ഇ. കെ എന്നിവർ പങ്കെടുത്തു
