March 2, 2026

Idukkionline

idukkivarthaonline

കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടയിടിച്ചു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പോത്തൻകോട് സ്വദേശിയായ മുഹമ്മദ് സിജിൻ (29) ആണ് മരിച്ചത്. നെയ്യാറ്റിൻകര പ്ലാമൂട്ട്ക്കടയിൽ വെച്ചായിരുന്നു അപകടം. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് സമീപത്തെ വീടിൻ്റെ മതിലും ഇലട്രിക് പോസ്റ്റിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശവും ഓട്ടോ പൂർണ്ണമായും തകർന്നു.
ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയി ലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!