March 2, 2026

Idukkionline

idukkivarthaonline

വണ്ടന്മേട് ആമയാറിന് സമീപം വാൻ മറിഞ്ഞ് അപകടം.

കട്ടപ്പന:ഇന്ന് ഉച്ചയോടെ ആമയാർ എലറ്റേരിയ റിസോർട്ടിന് മുൻപിലാണ് അപകടം ഉണ്ടായത്.നിയന്ത്രണം നഷ്ടമായ ഓമ്നി വാൻ റോഡിൽ നിന്ന് തെന്നിമാറി കലുങ്കിനടിയിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ വാൻ ഓടിച്ചിരുന്ന നെടുംകണ്ടം വട്ടപ്പാറ മാടപ്പാട്ട് മാത്യുവിന് സാരമായ പരിക്കേറ്റു.ചേമ്പളത്ത് നിന്നും കടശ്ശിക്കടവിലേക്ക് എലയ്ക്കാ പതിയുന്നതിനായി കൊണ്ട് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.വാനിൽ കുടുങ്ങിയ ഡ്രൈറെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്നാണ് പുറത്തെടുത്തത്.തുടർന്ന് വണ്ടന്മേട് പോലീസിന്റെ ജീപ്പിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.അപകട വിവരം അറിഞ്ഞ് കട്ടപ്പന ഫയർഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിരുന്നു…….

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!