March 2, 2026

Idukkionline

idukkivarthaonline

നാളെ (13- ചൊവ്വാഴ്ച്ച) സമ്പൂര്‍ണ കടമുടക്കം; മുഴുവന്‍ കടകളും അടഞ്ഞു കിടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

നാളെ (13/2/24 )നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക,ട്രേഡ് ലൈസന്‍സിന്റെ പേരില്‍ അന്യായമായ പിഴ ചുമത്തുന്നത് നിര്‍ത്തുക, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമനിര്‍മാണം നടത്തുക, ആംനസ്റ്റി സ്‌കീം നടപ്പിലാക്കുക, മാലിന്യ സംസ്‌കരണത്തിന്റെ പേരിലുള്ള അപ്രായോഗിക നടപടികള്‍ പിന്‍വലിക്കുക, എന്നി ആവശ്യങ്ങൾ ആണ് സമരത്തിൽ ഉന്നയിക്കുന്നത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!