April 19, 2026

Idukkionline

idukkivarthaonline

റിപ്പബ്ലിക് ദിനത്തിൽ മാതൃകയായി അട്ടപ്പള്ളം നേതാജി നഗർ റസിഡൻസ് അസോസിയേഷൻ സ്റ്റുഡൻസ് ക്ലബ്ബ്.

കുമളി:റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് അട്ടപ്പള്ളം നേതാജി നഗർ റസിഡൻസ് അസോസിയേഷൻ സ്റ്റുഡൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വലിയകണ്ടെത്തെ ആകാശ പറവയിൽ സ്നേഹ സന്തർശനം നടത്തുകയും അന്തേവാസികൾക്ക് ഭക്ഷ്യ കിറ്റുകളും മറ്റ് അനുബന്ധ വസ്തുക്കളും കൈമാറുകയും ചെയ്തു. തുടർന്ന് പാട്ടുകൾ പാടിയും കളിയും ചിരിയുമായി ഇവർക്കൊപ്പം ചിലവഴിച്ചു. വളർന്ന് വരുന്ന തലമുറയ്ക്ക് ചുറ്റുമുള്ളവരെ സ്നേഹിക്കുവാനും, സഹായിക്കുവാനും ഉള്ള മനസ് കുട്ടികളിൽ വളർത്തുന്നതിനും ഇതുപോലുള്ള സൽകർമ്മങ്ങൾ ഇടയാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്ലബ്ബ് സംഘടിപ്പിച്ച കരോൾ പരിപാടിയിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് ഇന്നത്തെ പ്രവർത്തനം നടത്തിയത്.സ്റ്റുഡൻസ് ക്ലബ് പ്രസിഡൻറ് റോഷൻ സെക്രട്ടറി ശ്രീലക്ഷ്മി ഗിരീഷ് വാർഡ് മെമ്പർ ജയമോൾ മനോജ് അസോസിയേഷൻ പ്രസിഡന്റ് ആൻ്റണി, സെക്രട്ടറി ജോർജ് ചേരാട്ടിയിൽ മറ്റ് അസോസിയേഷനിലെ കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!