April 19, 2026

Idukkionline

idukkivarthaonline

കുമളിയിൽ നടന്നു വന്ന കർഷക കോൺഗ്രസ്സ് ഇടുക്കി ജില്ല നേതൃത്വ പഠനക്യാമ്പ് സമാപിച്ചു.

കുമളി:കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിൻ്റെ സമാപന സമ്മേളനം KPCC ജനറൽ സെക്രട്ടറി അഡ്വ S അശോകൻ ഉത്ഘാടനം ചെയ്തു തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ സർക്കാർ കർഷകരോട് കാണിക്കുന്ന സമീപനം പിണറായി സർക്കാർ കണ്ടു പടിക്കണം കൃഷി ആവശ്യത്തിന് വൈദ്യുതി ആവശ്യപ്പെട്ട് ബദ്ധപ്പെട്ട ആഫിസിൽ അപേക്ഷനൽകിയാൽ ഒറ്റ ദിവസം കൊണ്ട് കണക്ഷൻ ലഭിക്കുകയും ചാർജ് സൗജന്യവുമാണ് ‘കേരളത്തിലെ അവസ്ഥ നാം മനസിലാക്കണം,സൗജന്യ വൈദ്യുതി പോയിട്ട് കണക്ഷൻ ലഭിക്കാൻ എത്ര നാൾ കാത്തിരിക്കണം തമിഴ്നാനാടിനെ പിണറായി മാതൃകയാക്കണമെന്ന് ഉത്ഘാടകൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് MP മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഏലം കുരുമുളക് അടക്കം  സ്പെസ സ് ഉൽപ്പനങ്ങൾ, റബ്ബർ തെങ്ങ്, കവുങ്ങ്, പഴം പച്ചക്കറികൾ, ക്ഷീരേ മേഖല, ഭൂപ്രശ്നങ്ങളും, കാർഷിക പ്രശ്നങ്ങളും, വന്യമൃഗ ശല്യം, സംഘടനാ പ്രമേയം  ചർച്ച നടന്നു കർഷകർക്കായി ഒരു കോടതി വേണമെന്ന ആവശ്യം ഉയർന്നു, വന്യമൃഗ ശല്യം ശാശ്യതമായി പരിഹരിക്കാൻ ‘ജനവാസ മേ ഖലകളിൽ ട്രഞ്ച് കുഴിക്കുകയോ കോൺക്രീറ്റ്മതിൽ തീർക്കുകയോ വേണം, ക്ഷീര കർഷകർക്ക് പാലിന് വില വർധിപ്പിക്കുകയും, കാലിത്തിറ്റ വില കുറക്കുകയും വേണം, കാർഷികമേഖലയിൽ ‘ഉൽപാദന ചിലവിന് അനുസരിച്ച് വില ലഭ്യമാക്കണമെന്നും ക്യാമ്പ് വിലയിരുത്തി, നേതാക്കളായ തോമസ് രാജൻ. സിറിയക് തോമസ്, അബ്ദുൾ റഷീദ്, R ഗണേശൻ’ PR അയ്യപ്പൻ, രാജാ മാട്ടുക്കാരൻ ടോമി പാലയ്ക്കൽ ‘ജോസ് മുത്തനാട്ട്, റോബിൻ കാരക്കാട്ട്, ആൻസി ജയിംസ്, SK വിജയൻ, അജയ് കളത്തു കുന്നേൽ, അജി കീഴ് വാറ്റ്, രാജു മത്തായി എന്നിവർ ആശംസ നേർന്നു, ക്യാമ്പിൽ, മികച്ച പ്രവർത്തനം കാഴ്ചവച്ച , MP ഫിലിപ്പ് ‘ടോമി തെങ്ങുംപള്ളി’ ജോസ് മുത്തനാട്ട് എന്നിവരെ ആദരിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!