April 19, 2026

Idukkionline

idukkivarthaonline

വിജയപുരം രൂപതയുടെ നേതൃത്വത്തിൽ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വണ്ടിപ്പെരിയാറിൽ ജനജാഗര സദസ്സ് സംഘടിപ്പിച്ചു.

കുമളി:ഈ മണ്ണിൽ പൊന്നുവിളയിച്ചവരാണ് ഇവിടുള്ള ലത്തീൻ കത്തോലിക്കരെന്നും ഈ മണ്ണിൻ്റെ അവകാശികൾക്ക് ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങൾ സർക്കാർ സംവിധാനങ്ങൾ നിഷേധിക്കരുതെന്നും വിജയപുരം രൂപതാ ആർച്ച് ബിഷപ്പ് ഡോ.സബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ പറഞ്ഞു.വണ്ടിപ്പെരിയാറിൽ ആയിരങ്ങൾ പങ്കെടുത്ത റാലിക്കു ശേഷം നടന്ന ജനജാഗരം സദസ്സ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലത്തീൻ കത്തോലിക്കാ വിഭാഗങ്ങൾക്ക് തുടർച്ചയായി റവന്യു വകുപ്പിൽ നിന്നും അവഗണനകൾ നേരിടേണ്ടി വരുന്നു.സംസ്ഥാനത്തിനു വേണ്ടി എണ്ണമറ്റ ത്യാഗങ്ങൾ സഹിച്ചവരാണ് ലത്തീൻ വിഭാഗമെന്നത് അധികാരികൾ മറക്കരുതെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.
റാലിയിലും ജനജാഗരം സദസ്സിലും വിവിധ ജില്ലകളിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരകണക്കിന് കുടുംബങ്ങളാണ് പങ്കെടുത്തത്.
തുടർന്ന്, വണ്ടിപ്പെരിയാർ സെൻ്റ് ജോസഫ് പള്ളി അങ്കണത്തിലെ വേദിയിൽ നടന്ന യോഗത്തിൽ ഫാ.വർഗീസ് ആലുംകൽ, ഫാ.ജിജു അറയ്ക്കത്തറ, അഡ്വ.അഫിൻ അൽബർട്ട്, ടോമി പൂവത്തിൽ, നിഷ വിൻസൻ്റ്, സബാസ്റ്റ്യൻ പത്യാല, യേശുമരിയൽ, സാജു ജോസഫ്, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!