കുമളി കൃഷിഭവൻ വഴി കർഷകർക്ക് വിതരണം ചെയ്യുന്നതിന് കൃഷി വകുപ്പ് തയ്യാറാക്കിയ വിവിധ പദ്ധതികൾ വഴിയുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് നല്കാതെ ബില്ല്മാറി പണം തട്ടിയെടുത്തു എന്ന് ആരോപിച്ച് യുഡിഫ് മെമ്പർ മാർ പ്രേധിഷേധവുമായി രംഗത്ത് .
കുമളി:വിവിധ പദ്ധതികളുടെ തുകയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുമളിയിലെ വിതരണ സ്ഥാപനം തട്ടിയെടുത്തെന്നാണ് മെമ്പർ മാരുടെ ആക്ഷേപം
കൃഷി വകുപ്പ് 2020 മുതൽ 2023 വരെ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് തുക അനുവദിച്ച സി ഒ സി. തുരിശ്, കുമ്മായം, സോളോമിറ്റ്, ട്രൈക്കോ ടെർമ്മ, സൂഡോമോണസ്, എന്നിവ വിതരണം ചെയ്യുന്നതിനുള്ള തുകയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിതരണ സ്ഥാപനം തട്ടിയെടുത്തത്.
കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി പദ്ധതി തയ്യാറാക്കി ഇതിനുള്ള തുക ഇടതുപക്ഷം ഭരണം നടത്തുന്ന കുമളിയിലെ സഹകരണ സ്ഥാപനത്തിന് നൽകുകയായിരുന്നു. . 2020 മുതൽ ഓരോ വർഷവും സാധനങ്ങൾ വിതരണം ചെയ്തന്നുള്ള കള്ള ബില്ലുണ്ടാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയ്ക്കുകയാണുണ്ടായതെന്നും കർഷകർക്ക് ആനുകൂല്യങ്ങളൊന്നും നൽകിയില്ലന്നും മെമ്പർമാർ പറയുന്നു.
പന്ത്രണ്ട് ലക്ഷം രൂപയുടെ തട്ടിപ്പാണ് കൃഷിഭവനും പഞ്ചായത്തും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയത്. ഇത്തരത്തിൽ കൃഷിഭവൻ വഴി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാ ക്കിയ മറ്റ് പദ്ധതികളായ പച്ചക്കറി വിത്ത് വിതരണം പോലുള്ള പരിപാടികളും അന്വേഷണവിധേയമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
വർഷങ്ങളായി പഞ്ചായത്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്ന് കർഷകരുടെ പേരിൽ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും കുറ്റക്കാരിൽ നിന്നും നഷ്ടമായ തുക തിരികെ വാങ്ങി നടപടി സ്വീകരിക്കണമെന്നും
പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടും ഗ്രാമ പഞ്ചായത്തംഗവുമായ റോബിൻ കാരയ്ക്കാട്ട് .
കുമളി മണ്ഡലം പ്രസിഡൻറ് പി. പി റഹീം,എന്നിവർ ആവിശ്യപെട്ടു
സംഭവം സംബന്ധിച്ചു അന്വേഷണം ആവിശ്യപ്പെട്ട് പ്രേതിപക്ഷ മെമ്പർ മാർ വിജിലെൻസിന് പരാതി നൽകും .
അഴിമതിയെ കുറച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്ന് കുറ്റകാർക്കെതിരെ നടപടി സ്വീകരിച്ചില്ലങ്കിൽ വരും ദിവസങ്ങളിൽ കൃഷിഭവനിലേക്കുൾപ്പടെ മാർച്ചും ധാരണയും നടത്തുമെന്നും യുഡിഫ് നേതാക്കളും മുന്നറിയിപ്പ് നൽകി
