April 18, 2026

Idukkionline

idukkivarthaonline

പഴയിടം റിട്ടേൺസ് :- കലോത്സവ മേളകളുടെ പാചകപ്പുരയിലേ ക്കില്ലെന്ന വാക്ക് വീണ്ടും മാറ്റി പഴയിടം

കോട്ടയം: കലോത്സവ വേദികളിലെ ഊട്ടുപുരയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനൻ നമ്പൂതിരി. സ്കൂൾ മേളകളുടെ ടെൻഡറുകൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് പഴയിടം മാറ്റം വരുത്തിയത്.
എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകം ഏറ്റെടുത്തതായും കളമശ്ശേരിയിലെ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ തന്റെ പാചക സംഘം സദ്യയൊരുക്കുമെന്നും പഴയിടം പറഞ്ഞു.

കഴിഞ്ഞുപോയ കലോത്സവങ്ങളുടെ ഊട്ടുപുരയിൽ നോൺ വെജ് വിഭവങ്ങൾ മാത്രം വിളമ്പുന്നതുമായി ബന്ധപെട്ട് അനവധി വിവാദങ്ങൾ ഉയർന്നിരുന്നു. കാലങ്ങളായി കലോത്സവ വേദികളിലെ ഊട്ടുപുരയുടെ ടെൻഡർ നേടിയിരുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്.

കലോത്സവത്തിന്റെ ഊട്ടുപുരയിൽ മുന്നേ ഇല്ലാതിരുന്ന നിയന്ത്രണങ്ങൾ ഉണ്ടായതായും അത് ഭയപെടുത്തുന്നതുമാണെന്നും പഴയിടം പറഞ്ഞിരുന്നു. അതിനാൽ ഇനി വരുന്ന വർഷങ്ങളിൽ ടെൻഡർ സ്വീകരിക്കില്ലെന്നും ഭക്ഷണ ക്രമം മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്നും പഴയിടം അന്ന് പ്രതികരിച്ചിരുന്നു.

സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ സംഘടകരുടെ നിർബന്ധം കാരണമാണ് പാചകച്ചുമതല ഏറ്റെടുത്തതെന്നും ശാസ്ത്രമേളയിലേക്കും ക്ഷണം കിട്ടിയപ്പോൾ രണ്ടും ഒരുമിച്ച് ചെയ്യാമല്ലോ എന്ന് കരുതിയാണ് തീരുമാനം മാറ്റിയതെന്നും പഴയിടം പറഞ്ഞു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!