April 18, 2026

Idukkionline

idukkivarthaonline

വീട്ടമ്മയെ മർദ്ദിക്കുകയും, കൃഷി നശിപ്പിക്കുകയും ചെയ്തിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലന്ന പരാതിയുമായി കുടുംബം രംഗത്ത്.

വണ്ടിപ്പെരിയാർ:
വണ്ടിപ്പെരിയാർ പോലീസിനെതിരെ പരാതിയുമായി മൗണ്ട് സ്വദേശിയായ കാന്ത റൂബിയും ഭർത്താവ് മണിയുമാണ് രംഗതെത്തിയത്.
കഴിഞ്ഞ 29നാണ് എസ്റ്റേറ്റേറ്റ് മാനേജർ അഭിഷേക് സിംഗിൻ്റെ സാന്നിധ്യത്തിൽ ഫീൽഡ് ഓഫീസർ രാജൻ .വി.യുടെ നേതൃത്വത്തിൽ ഒരു സംഘം കൃഷി നശിപ്പിക്കുകയും വീട്ടമ്മയും കുമളി റ്റിറ്റിസി രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ കാന്ത റൂബിയെ മർദ്ദിക്കുകയും ചെയ്തത്. മർദ്ദനമേറ്റ് ആശുപത്രിയിലായ കാന്ത റൂബിയെ സംബന്ധിച്ച് ആശുപത്രി അധികൃതർ വിവരം നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലന്ന് കുടുംബം പറയുന്നു.
കഴിഞ്ഞ 20 വർഷമായി ഇവർ താമസിക്കുന്ന വീട് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ടാണ് ഫീൽഡ് ഓഫീസറുടെ നേതൃത്വത്തിൽ അക്രമം നടന്നത്.12 സെൻ്റ് വസ്തുവിലെ വീടിന് വണ്ടിപ്പെരിയാർ പഞ്ചായത്തിൽ കരം ഒടുക്കുന്നതായും വൈദ്യുതി ബിൽ നൽകിവരുന്നതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ഭൂമി സംബന്ധിച്ച് തോട്ടം മാനേജ്മെൻറുമായി ഹൈക്കോടതിയിൽ കേസ് നിലനിൽക്കേയാണ് ജീവനക്കാരുടെ നേതൃത്വത്തിൽ വീട്ടിൽ ആരുമില്ലാത്ത നേരത്ത് സംഘം ചേർന്നെത്തി കൃഷികൾ നശിപ്പിക്കുകയും വീട്ടമ്മയെ മർദ്ദിക്കുകയും ചെയ്തതെന്ന് ഇവർ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പറയുന്നു.തോട്ടം മാനേജ്മെൻ്റ്നെതിരെയുള്ള മൊഴി മാറ്റി നൽകിയാൽ കേസെടുക്കാമെന്ന വണ്ടിപ്പെരിയാർ പോലീസിൻ്റെ നിലപാട് പ്രതിഷേധാർഹമാണെന്നും കുടുംബാംഗങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!