April 18, 2026

Idukkionline

idukkivarthaonline

കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂപതിവ് ഭേതഗതി നിയമം- ഭൂപതിവ് സന്ദേശ യാത്ര ഒന്‍പത് മുതല്‍ 13 വരെ നടത്തും.

കട്ടപ്പന:ഒന്‍പതിന് രാവിലെ ഒന്‍പതിന് തൊടുപുഴ മുന്‍സിപ്പല്‍ മൈതാനത്ത് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി ജാഥാ ക്യാപ്റ്റന്‍ ജോസ് പാലത്തിനാലിന് പതാക കൈമാറിക്കൊണ്ട് സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജംക്ഷനുകളില്‍ നടത്തുന്ന യോഗങ്ങളില്‍ പാര്‍ട്ടിയുടെ എം.പി, എം.എല്‍.എമാര്‍ സംസ്ഥാന നിയോജക മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും.
13ന് വൈകിട്ട് ആറിന് കട്ടപ്പനയില്‍ നടക്കുന്ന സമാപന യോഗം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കര്‍ഷകര്‍ക്കൊപ്പം നിലപാട് സ്വീകരിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനും ഭൂപതിവ് ഭേതഗതി നിയമം പാസാക്കുന്നതോടെ കാര്‍ഷിക മേഖലയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഭൂപതിവ് സന്ദേശ യാത്ര സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, അഡ്വ. മനോജ് എം. തോമസ്, ഷാജി കാഞ്ഞമല, ജിന്‍സണ്‍ വര്‍ക്കി, കെ.എന്‍. മുരളി, ഷിജോ തടത്തില്‍ എന്നിവര്‍ പറഞ്ഞു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!