March 2, 2026

Idukkionline

idukkivarthaonline

കേരള  സ്റ്റേറ്റ് ഡി.എം.കെ. താലുക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുമളി കെ.എസ്.ആർ.ടി. സി.ഡിപ്പോ പരിസരം കാട് വെട്ടി   തെളിച്ച് വൃത്തിയാക്കി.

കുമളി:  ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ജില്ലയിൽ നടത്തി വരുന്ന   ശുചീകരണ പ്രവർത്തനങ്ങളുമായി ഡി.എം.കെ. പ്രവർത്തകരും.   കേരള  സ്റ്റേറ്റ് ഡി.എം.കെ. താലുക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുമളി കെ.എസ്.ആർ.ടി.സി.ഡിപ്പോ പരിസരം കാട് വെട്ടി   തെളിച്ച് വൃത്തിയാക്കി. ജില്ലാ സെക്രട്ടറി കെ.കെ. ജനാർദ്ദനൻ  ഉത്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്  സെക്രട്ടറി ജോസ് ജോൺ , ഏരിയ  സെക്രട്ടറി പി.ടി. തങ്കച്ചൻ , യുത്ത്   ജില്ലാ സെക്രട്ടറി രാഹുൽ എന്നിവർ നേതൃത്വം  നൽകി.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!