March 2, 2026

Idukkionline

idukkivarthaonline

വനം-വന്യജീവി വാരാഘോഷത്തിന് തുടക്കമായി.

കുമളി: വനവും വന്യജീവികളും തനതായ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അവബോധം സമൂഹത്തില്‍ വളര്‍ത്തുക, വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം പൊതുജന പങ്കാളിത്തത്തോടെ ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ ഒക്ടോബര്‍ എട്ടു വരെയാണ് വാരഘോഷം നടത്തുന്നത്. കുമളി ഫോറസ്റ്റ് ഇൻഫർമേഷൻ ഓഫീസ് അംങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു വന്യജീവി വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജുവും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവോയും , ചേർന്ന് പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
വാരാഘോഷത്തിൻെറ ഭാഗമായി ഒക്ടോബര്‍ 6 വരെ വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. ഉദ്ഘാടന യോഗത്തിൽ
കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ദിഖ് അധ്യക്ഷനായിരുന്നു.
പ്രോഗ്രാം കമ്മറ്റി ചെയര്‍മാൻ എൻ സാബു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ , റേഞ്ച് ഓഫീസർമാരായ അജയഘോഷ്, കെ. ഇ സിബി, അഖിൽ ബാബു,
ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, വിവിധ കമ്മറ്റി ഭാരവാഹികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ രാഷ്ട്രിയ സാമൂഹിക സാംസ്കാരിക നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!