March 2, 2026

Idukkionline

idukkivarthaonline

പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ചെങ്കര, മൂങ്കലാർ, ഡൈമുക്ക് ഭാഗങ്ങളിലാണ് കൂട് സ്ഥാപിച്ചത്.

കുമളി : ചെങ്കര, മൂങ്കലാർ, ഡൈമുക്ക് ഭാഗങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. PTR AFVOയുടെ സാന്നിദ്ധ്യത്തിൽ കുമളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ , ചെല്ലാർകോവിൽ സെക്ഷൻ സ്റ്റാഫുകൾ, വാച്ചർമാർ , തേക്കടി വെറ്ററിനറി വിഭാഗം വാച്ചർമാർ എന്നിവർ ചേർന്നാണ് കൂട് സ്ഥാപിച്ചത്. പുലിയെ പിടികൂടുന്നതിന് കഴിഞ്ഞ ദിവസം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!