April 19, 2026

Idukkionline

idukkivarthaonline

കത്തിപ്പാറക്ക് സമീപം ജീപ്പ് നിയന്ത്രണം  വിട്ട് മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരിക്ക്

കല്ലാർകുട്ടി: അടിമാലി  കുമളി  ദേശീയപാതയിൽ കത്തിപ്പാറക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരിക്ക്. അടിമാലി 200 ഏക്കർ അമ്പലപ്പടി സ്വദേശി രതീഷ്(35)ആണ് ഗുരുതമായി പരിക്കേറ്റത്. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.

വാഹനം ഓടിക്കുന്നതിനിടെ ഫിക്സ് വരുകയും ബോധം നഷ്ടപ്പെട്ട് വാഹനം അപകടത്തിൽ പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം റോഡിന് സമീപത്തെ കലുങ്കിൽ ഇടിച്ച് താഴേക്ക് മറിയുകയായിരുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!