March 2, 2026

Idukkionline

idukkivarthaonline

അമലഗിരിയ്ക്ക് സമീപം സ്കൂൾ ബസ്സ് മിനിലോറിയുമായി കൂട്ടിയിടിച്ചു

ദേശീയപാതയിൽ പെരുവന്താനം അമലഗിരിയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. മുണ്ടക്കയം 35-ാം മൈലിൽ നിന്നും കുട്ടിക്കാനം ഭാഗത്തേയ്ക്ക് വിദ്യാർത്ഥികളെ കയറ്റുവാൻ പോയ സ്വകാര്യ സ്കൂൾ ബസ്സിൽ കുട്ടിക്കാനം ഭാഗത്ത് നിന്നും വന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകട സമയത്ത് വിദ്യാർത്ഥികൾ ആരും തന്നെ സ്കൂൾ ബസ്സിൽ ഇല്ലായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!