March 2, 2026

Idukkionline

idukkivarthaonline

ഇടുക്കി ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താൽ നാളെ

കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാ ഹർത്താൽ നാളെ . 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയ വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ഡിസാസ്റ്റർ മാനേജ്മെന്റിന്റെ പേരിൽ 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, 22/8/2019ലെ ഭൂപതിവ് ചട്ടം ലംഘിച്ചുള്ള നിർമ്മാണം തടയാനുള്ള ഉത്തരവ് റദ്ദ് ചെയുക, സിഎച്ച്ആറിൽ സമ്പൂർണ നിർമ്മാണ നിരോധനമേർപ്പെടുത്തിയ 19/11/2019 ലെ ഉത്തരവ് റദ്ദ് ചെയുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയുക, ജനവാസമേഖലകളെ ബഫർസോണിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുക, വന്യജീവി ശല്ല്യം തടയാൻ നടപടി സ്വീകരിക്കുക, ഡിജിറ്റൽ റീ സർവേ അപാകതകൾ പരിഹരിക്കുക, പിണറായി സർക്കാരിന്റെ കരിനിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് .

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!