കുട്ടിക്കാനത്ത് കട്ടപ്പന പോലീസ് സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം
ഇടുക്കി:കുട്ടിക്കാനത്തിന് സമീപം കട്ടപ്പന പോലീസ് സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു.ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം.കട്ടപ്പന പോലീസ് സ്റ്റേഷനിലെ KL 01 BW 5653 നമ്പർ പോലീസ് ജീപ്പാണ് റോഡിലേക്ക് മറിഞ്ഞത്.. കട്ടപ്പന പോലീസിന്റെ പിടിയിലായ മോഷണ കേസിലെ പ്രതിയെ ജയിലിൽ എത്തിച്ച് വരുന്ന വഴി ആണ് അപകടം ഉണ്ടായത്.കട്ടപ്പന പോലീസ് ScPO പ്രവീഷ്, CPO സുമേഷ്, CPO ഷൈജു എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു…
