March 2, 2026

Idukkionline

idukkivarthaonline

ഏഴാം ക്ലാസ് വിദ്യാർഥിനിയെ രണ്ട് വർഷത്തോളമായി ലൈംഗികമായി പീഡനത്തിനിരയാക്കി വന്ന യുവാവ് പിടിയിൽ.

ഇടുക്കി: ഏഴാം ക്ലാസ് വിദ്യാർഥിനിയെ രണ്ട് വർഷത്തോളമായി ലൈംഗികമായി പീഡനത്തിനിരയാക്കി വന്ന യുവാവ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്ത് വരുന്നത്. അഞ്ചാം ക്ലാസ് മുതൽ യുവാവ് കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സ്‌കൂൾ അധികൃതർ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!