March 2, 2026

Idukkionline

idukkivarthaonline

മദ്യലഹരിയിൽ ഹോട്ടൽ ജീവനക്കാരന് നേരെ ആക്രമണം നടത്തി ഒളിൽ പോയിരുന്ന രണ്ട് പ്രതികൾ കുമളി പോലീസ് പിടിയിൽ .

ചക്കുപള്ളം വാളാന്തൂർ വീട്ടിൽ സുരേഷ് എന്ന് വിളിക്കുന്ന സജിമോൻ (22) , ചക്കുപള്ളം ചെമ്പ്ചിറമറ്റത്തിൽ കണ്ണൻ (23)യുമാണ് കുമളി പോലീസ് പിടികൂടിയത്.
കഴിഞ്ഞ പത്താം തിയതി രാത്രി പത്തരയോടെ അണക്കര ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഹോട്ടലിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിൽ മദ്യലഹരിയിൽ എത്തിയ അക്രമികൾ കയറി ഇരിക്കുകയും ഹോട്ടലിന്റെ ബോർഡ് നശിപ്പിക്കാൻ ശ്രമിക്കുകയും ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരനായ അജൻ ജോസിസ് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതികളായ സജി മേനും, കണ്ണനും ചേർന്ന് മർദ്ദിക്കുകയും കല്ല് കൊണ്ട് തലയിൽ ഇടിക്കുകയും ചെയ്തു.മർദ്ദനത്തിൽ
അജന്റെ തലയിലും നെറ്റിയിലുമായി 18 തുന്നലുകളാണുള്ളത്. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതികളെയാണ്. കുമളി പോലീസ് പിടികൂടിയത്. .
കുമളി എസ്.എച്ച് ഓ-. റ്റി. ടി സുനിൽ കുമാർ
എസ്.ഐ മാരായ നജീബ്, ജമാലുദ്ദീൻ കെ. യു , സി.പി. ഓ മാരായ അജിമോൻ എ. പി , ഷിജുമോൻ ആർ
അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ ചക്കുപള്ളത്ത് നിന്നും പിടികൂടിയത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!